ഇതൊരു കുടുംബ കഥയാണ്. ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചില നുറുങ്ങു വിദ്യകള്‍ ഒക്കെയുള്ള എന്നാല്‍ തികച്ചു സത്യസന്ധമായ കഥ. ഇതിന്റെ അവതരണം എന്നെ സംബധിച്ചടത്തോളം ഒരു വെല്ലുവിളിയാണ്, കാരണം ഇത് ഒരു കാലഖട്ടത്തിന്റെ അല്ലങ്ങില്‍ ജീവിത ശൈലിയുടെ കഥയാണ്. നായര്‍ തറവാടുകളില്‍ സംഭവിച്ച അല്ലങ്കില്‍ സംഭവിക്കുന്ന ബന്ധങ്ങളുടെ അപചയത്തെ തുറന്നു കാട്ടുന്ന ഒരു കണ്ണാടി എന്ന നിലക്ക് , ഇത് വായിച്ചിട്ടെങ്കിലും അറ്റുപോയ കുടുംബ ബന്ധങ്ങള്‍ തുന്നിചെര്ക്കപെട്ടാല് എന്റെ ജീവിതം ധന്യമായി.